Thiruvananthapuram

അഞ്ചുതെങ്ങിൽ ഇന്നലെ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടയാൾക്കും കോവിഡ് പോസിറ്റീവ്.

“Manju”

ഇന്നലെ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചതായ് റിപ്പോർട്ട്.

ഇന്നലെ പുലർച്ചെ അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം അപകടത്തിൽപ്പെട്ടതിനെ തുടർന്നായിരുന്നു അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജോസഫ് (45) മരണമടഞ്ഞത്.

അഞ്ചോളം പേർ മത്സ്യബന്ധനത്തിനായ് പോയ വള്ളമാണ് തിരയിൽപ്പെട്ട് തകർന്നത്.
മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുകയുമായിരുന്നു. ഇന്ന് റിസൾട്ട്‌ ലഭ്യമായതോടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നു.

കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്നും ഇന്ന് മെഡിക്കൽ കോളേജ്ലേക്ക് മാറ്റുകയും നാളെ പോസ്റ്റുമാർട്ടത്തിന് വിധേയമാക്കുകയും ചെയ്യുമെന്നാണ് ലഭ്യമാകുന്ന സൂചന.

സമാന അപകടത്തിൽപ്പെട്ട് കഴിഞ്ഞ സെപ്റ്റംബർ 9 ന് മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നുപേർക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button