KeralaLatest

കൊട്ടാരക്കരയില്‍ ‘ഉണര്‍വ് ‘ ശാന്തിമഹിമ ദ്വിദിന ക്യാമ്പ് നടന്നു

“Manju”

കൊട്ടാരക്കര : ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റേണ്‍ റീജ്യണ്‍ ദ്വിദിന ക്യാമ്പ് ‘ഉണര്‍വ് സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ വെച്ച് വെള്ളി ശനി ദിവസങ്ങളിലായി നടന്ന ക്യാമ്പ് ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ആശ്രമം ഹെഡ് ജനനി തേജസ്വി ജ്ഞാനതപസ്വിനി അദ്ധ്യക്ഷയായിരുന്നു. ശാന്തിഗിരി ന്യൂഡല്‍ഹി സോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.എസ്.കിരണ്‍, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഫിനാന്‍സ്) രമണന്‍ കെ., വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കോര്‍ഡിനേറ്റര്‍ സജിത് കുമാര്‍, ആശ്രമം കോര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ എസ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ (ഫിനാന്‍സ്) ബ്രഹ്മചാരി സത്പ്രഭ എം.പി. സ്വാഗതവും ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് കണ്‍വീനര്‍ ഷിനു എസ് നന്ദിയും രേഖപ്പെടുത്തി.

തിരുവനന്തപുരം ഏരിയ (റൂറൽ) , നെയ്യാറ്റിൻകര ഏരിയ,  തിരുവനന്തപുരം ഏരിയ (സിറ്റി) , നെടുമങ്ങാട് ഏരിയ , ആറ്റിങ്ങൽ ഏരിയ , കൊല്ലം ഏരിയ , കൊട്ടാരക്കര ഏരിയ,. പത്തനംതിട്ട ഏരിയ,  പുനലൂർ ഏരിയ, കരുനാഗപ്പള്ളി ഏരിയ എന്നിവങ്ങനെ പത്ത് ഏരിയകളാണ് സൗത്ത് റീജ്യണില്‍ ഉള്‍പ്പെടുന്നത്.  ഇവിടങ്ങളിലെ ശാന്തിഗിരി ശന്തിമഹിമ പ്രവര്‍ത്തകരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.  ഞായറാഴ്ച നടക്കുന്ന വിനോദ പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും.

Related Articles

Back to top button