Uncategorized

കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

“Manju”

ഡല്‍ഹി ; പ്രശസ്ത കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ സകേത് ആശുപത്രിയി​ല്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും ബിര്‍ജു മഹാരാജ് തിളങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ അദ്ദേഹം നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ കലാശ്രമം എന്ന പേരില്‍ കഥക് കളരിയും നടത്തിവരികയായിരുന്നു.

Related Articles

Check Also
Close
Back to top button