KeralaLatest

കേരളത്തെ ശുദ്ധജല ലഭ്യതയുള്ള സംസ്ഥാനമാക്കും

“Manju”

കോഴിക്കോട് : പുഴകളും തോടുകളും സംരക്ഷിച്ച്‌ കേരളത്തെ ശുദ്ധജല ലഭ്യതയുള്ള സംസ്ഥാനമാക്കിമാറ്റാന്‍ സര്‍ക്കാര്‍ നൂതനപദ്ധതികള്‍ തയ്യാറാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. മലിനമായിക്കിടക്കുന്ന മുഴുവന്‍ ജലസ്രോതസ്സുകളും ജനപങ്കാളിത്തത്തോടെ ശുദ്ധീകരിക്കാനുള്ള നടപടി ത്രിതലപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

പദ്ധതിക്കു മേല്‍നോട്ടം വഹിക്കാന്‍ ജലവിഭവ വകുപ്പ് എന്‍ജിനിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളാ കോണ്‍സ് (എം) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button