KeralaLatest

ഇൻറർനാഷണൽ കോൺഫറൻസ് ഓൺ സിദ്ധ ഡയറ്റ് & ന്യൂട്രിഷ്യൻ ഫോര്‍ ഹെല്‍ത്തി ലൈഫ്-‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ സമ്മാനം നേടി

ജനനി (ഡോ.)ശ്യാമരൂപ ജ്ഞാന തപസ്വിനിയ്ക്ക് ഓറല്‍ പ്രസന്റേഷനില്‍ പ്രോത്സാഹന സമ്മാനം.

“Manju”
ഇൻറർനാഷണൽ കോൺഫറൻസ് ഓൺ സിദ്ധ ഡയറ്റ് & ന്യൂട്രിഷ്യൻ ഫോര്‍ ഹെല്‍ത്തി ലൈഫ്-‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍

ചെന്നൈ: ന്റര്‍ നാഷണൽ കോൺഫറൻസ് ഓൺ സിദ്ധ ഡയറ്റ് & ന്യൂട്രിഷ്യൻ ഫോര്‍ ഹെല്‍ത്തി ലൈഫ്  എന്ന വിഷയത്തെ ആസ്പദമാക്കി ചെന്നൈയിലെ ഗിണ്ടി എം.ജി.ആര്‍. യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ വി.രഞ്ജിതയ്ക്ക് അധ്യാപക വിഭാഗത്തില്‍ നടത്തിയ പോസ്റ്റര്‍ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനം. വിവിധ തരഓറൽ &പോസ്റ്റർ പ്രസൻറേഷനുകൾ 10, 11 തീയതികളിലായി എം.ജി.ആര്‍. യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ചതില്‍ സ്റ്റാൻറേടൈസേഷൻ ഓഫ് സിദ്ധ ഡ്രഗ്സ്മാക്രോസ്കോപ്പിക്കൽ ഇവാലുവേഷൻ ഓഫ് അൽപ്പീനിയ കാൽക്കറേറ്റ(അരത്ത) & അൽപ്പീനീയ ഗലങ്ങ(പേരരത്ത)എന്ന വിഷയത്തിലൂന്നിയ പോസ്റ്റർ പ്രസൻറേഷനിലാണ് അസോ. പ്രൊഫ. വി. രഞ്ജിതയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ഗുണപാഠം മരുൻതിയൽ ഡിപ്പാർട്ട്മെന്റ് മരുത്വാ താവറയിയൽ, അസോസിയേറ്റ് പ്രൊഫസറാണ്.

വര്‍മ്മ മരുത്വം അസിസ്റ്റൻറ് പ്രൊഫസർ ഡോ. കെ. വി.വൃന്ദയ്ക്ക് വോറല്‍ പ്രസന്റേഷനില്‍ മൂന്നാം സ്ഥാന ലഭിച്ചു. മറ്റ് അദ്ധ്യാപകരായ ഡോ. സി. ബി. സി. ഭരത് ക്രിസ്റ്റ്യൻ, ഡോ. സി. എഫ്. കവിത എന്നിവർ വിവിധ വിഷയങ്ങളിലുന്നിയ ഓറൽ പ്രസൻറേഷനുകൾ നടത്തി. കുട്ടികളുടെ വിഭാഗത്തിൽ 17-ാം ബാച്ചിനെ പ്രതിനിധീകരിച്ച് എസ്സ്.ഷാബുവും, 18-ാം ബാച്ചിനെ പ്രതിനിധീകരിച്ച് സുമയ്യ യൂസഫ്, എസ്സ്.സുഭശ്രീ, ആര്‍. ആനന്ദ്, എസ്.ജബ്ബാസ് ലില്ല്യന്,‍ 19-ാം ബാച്ചിനെ പ്രതിനിധീകരിച്ച് എം. നികിത, ജി. ബി. ബൃന്ദ, എം. യോഗേഷ് എന്നിവർ വിവിധ വിഷയങ്ങളിലൂന്നിയ പോസ്റ്റർ പ്രസൻറേഷനുകൾ നടത്തി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളു ലഭിച്ചു. കോളേജിനെ പ്രതിനിധീകരിച്ച് അധ്യാപകരും കുട്ടികളുമടക്ക 71 പേരോളം കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

Related Articles

Back to top button