KeralaLatestThiruvananthapuram

പുതിയ കെ പി സി സി ഭാരവാഹികളെ അനുമോദിച്ചു

“Manju”

വെമ്പായം: സമൂഹത്തിൽ അടിത്തട്ടിൽ ജീവിക്കുന്ന പാർട്ടി പ്രവർത്തകരിൽ നിന്നും ജനങ്ങളിൽ നിന്നും ഊർജ്ജം പകർന്നു കിട്ടുന്ന നേതാക്കൾ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധിയിൽ നിന്നും ഒളിച്ചോടുകയില്ലെന്നും അവരുടെ സ്നേഹവും വിശ്വാസവും അടുപ്പവും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും  കെപിസിസി ജനറൽ സെക്രട്ടറി പാലോട് രവി അഭിപ്രായപ്പെട്ടു. പുതിയ കെ പി സി സി ഭാരവാഹികളെ അനുമോദിക്കാൻ ആര്യനാട് ബ്ലോക്കു കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആര്യനാട് എസ് എൻ  ഡി പി ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി.സെക്രട്ടറിമാരായി നിയമിതരായ പി എസ് പ്രശാന്ത്, ബിആർഎം ഷബീർ, കെപിസിസി നിർവ്വാഹക സമിതി അംഗവായി ചുമതലയേറ്റ ആനാട് ജയൻ എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മലയടി പുഷ്പാംഗദൻ അദ്ധ്യക്ഷനായിരുന്നു. വിതുര ശശി, സി എസ് വിദ്യാസാഗർ, ജയമോഹൻ തുടങ്ങി നേതാക്കൾ സംസാരിച്ചു.

 

Related Articles

Back to top button