IndiaLatest

ചൈനയ്ക്ക് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

“Manju”

ന്യൂഡൽഹി : അതിർത്തിയിൽ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന ചൈനയ്ക്ക് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആരെങ്കിലും രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ അതിന് തക്ക മറുപടി നൽകാൻ കഴിവുള്ളവരാണ് ഇന്ത്യയുടെ സൈനികരെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആംമ്ഡ് ഫോഴ്‌സസ് വെറ്ററൻസ് ഡേയോട് അനുബന്ധിച്ച് ബംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ രാജ്യത്തെ എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രതിജ്ഞാബദ്ധരാണ്. ഏതെങ്കിലും ശക്തികൾ ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ, അവർക്ക് അനുയോജ്യമായ മറുപടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ത്യ എപ്പോഴും സമാധാനവും, അയൽ രാജ്യങ്ങളുമായി സൗഹൃദവും ആഗ്രഹിക്കുന്നവരാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ലഡാക്ക് അതിർത്തിയിലെ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച സൈനികരെ അദ്ദേഹം പ്രശംസിച്ചു.

Related Articles

Back to top button