IndiaLatest

ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യവുമായി ഫെഡറല്‍ ബാങ്ക്

“Manju”

ക്രെഡിറ്റ് കാര്‍ഡില്‍ പുതിയ സംവിധാനവുമായി ഫെഡറല്‍ ബാങ്ക്. ഇഎംഐ സൗകര്യമാണ് ക്രെഡിറ്റ് കാര്‍ഡില്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചത്. മര്‍ച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈന്‍ ലാബ്സിന്റെ പിഒഎസ് വഴി പേ ലേറ്റര്‍ സൗകര്യം ലഭിക്കുന്നതാണ്. ഈ സൗകര്യം ഉപയോഗിച്ച്‌ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളില്‍ മാസതവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും.

കേരളത്തിലെയും ബംഗളൂരുവിലെയും തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. ലുലു, ഓക്സിജന്‍, ക്യുആര്‍എസ്, ബിസ്മി, മൈജി, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് എന്നിവയാണ് തിരഞ്ഞെടുത്ത സ്റ്റോറുകള്‍. ചുരുങ്ങിയത് 5,000 രൂപയ്ക്കെങ്കിലും പര്‍ച്ചേസ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, 5 ശതമാനം അല്ലെങ്കില്‍ 2,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കും.

Related Articles

Back to top button