Thrissur

കുടുംബശ്രീക്ക്‌ പരിശീലന കേന്ദ്രം ഒരുങ്ങുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കുടുംബശ്രീ സംസ്ഥാനതല പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം ചെറുതുരുത്തിയിൽ പുരോഗമിക്കുന്നു. കുടുംബശ്രീ ഷീ ലോഡ്ജ് ട്രെയിനിങ് സെൻ്റർ എന്ന പേരിലാണ് കെട്ടിടം ഉയരുക. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്താണ് പരിശീലന കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നത്.

തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2018- 2019 സാമ്പത്തിക വർഷത്തിൽ 5.36 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 10 നിലകെട്ടിടം നിർമ്മിക്കുന്നതിനാണ് ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടം അഞ്ച് നിലകളുടെ പണിയാണ് നടക്കുന്നത്. രണ്ടു നിലകളുടെ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിച്ച് നവംബറിൽ പ്രവത്തനമാരംഭിക്കാനാണ് പദ്ധതി.

പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് വിലയിരുത്തി. 100 ആളുകൾക്ക് ഇവിടെ താമസിച്ച് പരിശീലനം നടത്താൻ സാധിക്കുമെന്നും ഷൊർണൂർ റെയിൽവേ സ്റ്റേഷൻ അടുത്തായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് സൗകര്യമായിരിക്കുമെന്നും മേരി തോമസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ അംഗം കെ പി രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സുലൈമാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ആർ ജയകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ എം ഷെരീഫ്, അസിസ്റ്റൻറ് എൻജിനീയർ പി കെ അജയകുമാർ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം കെട്ടിടം സന്ദർശിച്ചു.

Related Articles

Back to top button