KeralaLatestThiruvananthapuram

ഷീ ടാക്‌സി: വനിത ഡ്രൈവര്‍മാരെ ക്ഷണിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍​
തിരുവനന്തപുരം: സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 15നു മുമ്പ് 7306701200, 7306701400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
വനിത വാടക വണ്ടി (she taxi) വനിതയുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ ഓടിപ്പിക്കുന്നതുമായ വാഹനവ്യൂഹമാണ്. കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ അവകാശമുള്ള ജെന്റര്‍ പാര്‍ക്കിനാണ് ഭരണചുമതല. അഞ്ചു കാറുകളുമായി 2013 നവംബര്‍ 19നാണ് തിരുവന്തപുരത്താണ് സമാരംഭിച്ച്‌ത്. സ്ത്രീകള്‍ക്ക് ”’ഭദ്രം, സുരക്ഷിതം, ഉത്തരവാദിത്തം”’ ഉള്ള യാത്രയാണ് അവരുടെ സേവനത്തിന്റെ ഉദ്ദേശം.

Related Articles

Back to top button