InternationalLatest

തിരഞ്ഞെടുപ്പ് ഫലം എന്തായാലും താന്‍ അധികാരത്തില്‍ തുടരും; ഡൊണാള്‍ഡ് ട്രംപ്

“Manju”

ശ്രീജ.എസ്

വാഷിംഗ്‌ണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പിന് ശേഷം എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നാണ് ട്രംപ് പറയുന്നത്. ഒപ്പം അമേരിക്കയിലെ തിരഞ്ഞെടുപ്പ് രീതിയെയും ട്രംപ് നിരന്തരം വിമര്‍ശിച്ചു.

മെയില്‍ ബാലറ്റുകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് മെയില്‍ ബാലറ്റ് സംവിധാനം അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി.

മെയില്‍ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തില്‍ താന്‍തന്നെ അധികാരത്തില്‍ തുടരും. മെയില്‍ ബാലറ്റുകള്‍ വലിയ തട്ടിപ്പിന് കാരണമാകും. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന് തടസമാണ് മെയില്‍ ബാലറ്റുകള്‍. ബാലറ്റുകള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കില്‍ അതുണ്ടാകില്ല. അധികാര തുടര്‍ച്ച നിങ്ങള്‍ക്ക് കാണാനാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button