ബിന്ദുലാല്‍ തൃശ്ശൂര്‍
ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 16 സാമൂഹിക സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലയിൽ 186 പേരാണ് സർട്ടിഫിക്കറ്റിന് അർഹത നേടിയത്. പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും അതിജീവിക്കുന്നതിന് ഒരു ദുരന്തനിവാരണ സംവിധാനം ഏറ്റവും താഴെത്തട്ടില്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. സംസ്ഥാനതലത്തില്‍ ഇതുവരെയായി 3,60,000 ആളുകള്‍ സന്നദ്ധസേവകരായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.