KeralaLatest

ലൈഫ്മിഷന്‍ കേസ്; സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍

“Manju”

ലൈഫ്മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്ന ഈ സാഹചര്യം അസാധാരണമെന്ന് നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇന്നലെ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ ചെയ്ത കേസില്‍ ചുമത്തിയിട്ടുള്ളത് അതീവ ഗുരുതരമായ കുറ്റങ്ങള്‍. നിലവില്‍ മന്ത്രിമാരെ ആരെയും സിബിഐ പ്രതിയാക്കിയിട്ടില്ലെങ്കിലും സ്വാഭാവികമായും അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയും രണ്ട് മുതിര്‍ന്ന മന്ത്രിമാരും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഏജന്‍സികളും കക്ഷികളായിട്ടുള്ള ഇടപാടിലാണെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

അന്വേഷണം പുരോഗമിക്കുന്നതോടെ ഇവരിലാരും പ്രതിചേര്‍ക്കപ്പെടാം എന്നതാണ് നിലവിലുള്ള സാഹചര്യം. വിദേശത്ത് നിന്ന് അനധികൃതമായി വന്‍തുക കൈപ്പറ്റിയതിനാണ് കേസെടുത്തിട്ടുള്ളത്. റെഡ്ക്രസന്റിന്റെ ഫണ്ട് സ്വീകരിച്ചത് നിയമവിരുദ്ധമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് സിബിഐ കേസ് ഏറ്റെടുത്തിട്ടുള്ളത്. ഈ ഫണ്ട് കൈമാറ്റത്തിനുള്ള കരാര്‍ ഒപ്പിട്ടിരിക്കുന്നതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനും.വിദേശഫണ്ട് സ്വീകരിക്കുമ്ബോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ ഉത്തരം പറയേണ്ടി വരും. നികുതിവെട്ടിപ്പ്, കള്ളപ്പണ കടത്ത്, തുടങ്ങിയ ഗുരുതര വകുപ്പുകളാണ് കേസിലുള്ളത്.

Related Articles

Back to top button