IndiaLatest

ആദിശങ്കരന്റെ പ്രതിമ ഒരുങ്ങുന്നു മദ്ധ്യപ്രദേശില്‍

“Manju”

ഭോപ്പാല്‍: ആത്മീയ ചിന്തകനായ ശങ്കരാചാര്യരുടെ 108അടി ഉയരമുള്ള ലോഹ പ്രതിമയും അതിനോടു ചേര്‍ന്ന് മ്യൂസിയവും നിര്‍മ്മിക്കാനൊരുങ്ങുകയാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. 2000 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. കഴിഞ്ഞയാഴ്ച നടന്ന ആചാര്യ ശങ്കര്‍ സംസ്കൃത് ഏകതാ ന്യാസിന്റെ ട്രസ്റ്റി ബോര്‍‌ഡിന്റെ യോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇക്കാര്യം അംഗങ്ങളുമായി ചര്‍ച്ച ചെയ്തു. സ്വാമി അവേദശാനന്ദ ഗിരി ജി മഹാരാജിനൊപ്പം പ്രമുഖരായ സന്ന്യാസിമാരും വിശ്വാസികളും യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചു. പദ്ധതിക്കാവശ്യമായ പണം ബജറ്റില്‍ അനുവദിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ ചര്‍‌ച്ച നടത്തേണ്ടതുള്ളു എന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതത്തെക്കാള്‍ മേലെയാണ് നിലവിലെ കടബാദ്ധ്യത എന്നും അദ്ദേഹം പറഞ്ഞു. കടബാദ്ധ്യത സംബന്ധിച്ച്‌ ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2.41ലക്ഷം കോടി രൂപയാണ് സംസ്ഥാന ബജറ്റ് വിഹിതം. എന്നാല്‍ 2.56ലക്ഷം കോടി രൂപയാണ് കടം.

Related Articles

Back to top button