IndiaKeralaLatestThiruvananthapuram

ഹജ്ജ് 2021; നവംബറോടെ അപേക്ഷകള്‍ സ്വീകരിക്കും

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: ഹജ്ജ് 2021 അപേക്ഷ സ്വീകരിക്കുന്ന നടപടി ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. അപേക്ഷ സമര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്, സൗദി അറേബ്യയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് ഹജ്ജ് 2020 നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഹജ്ജ് തീര്‍ഥാടകരുടെ 2,100 കോടി രൂപയുടെ ഒരു മാസത്തിനുള്ളില്‍ ഡിബിടി (ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) വഴി മടക്കി നല്‍കി. ഗതാഗതത്തിനായി ഈടാക്കുന്ന പണം തിരികെ നല്‍കണമെന്ന് സൗദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Back to top button