IndiaLatest

കോവിഡ്; മഹാരാഷ്ട്രയില്‍ രോഗികള്‍ 5.5 ദശലക്ഷം കടന്നു

“Manju”

മഹാരാഷ്ട്രയില്‍ 29,644 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 44,493 പേര്‍ക്ക് അസുഖം ഭേദമായി. അകെ രോഗമുക്തി നേടിയവര്‍ 50,70,801. സംസ്ഥാനത്ത് 555 മരണങ്ങള്‍ കൂടി സംഭവിച്ചു. മരണസംഖ്യ 86,618 ആയി. രോഗബാധിതരുടെ എണ്ണം 5.5 ദശലക്ഷം കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ബാധിച്ചത് പുണെയിലാണ്.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം 5,527,092 ആയി ഉയര്‍ന്നു. നിലവില്‍ 3,67,121 പേരാണ് ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ 287,501 ടെസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് കൊവിഡ് -19 കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്.

Related Articles

Back to top button