IndiaKeralaLatest

പി.എഫ്‌. പലിശയ്ക്ക് കെ.വൈ.സി. അപ്‌ഡേറ്റ്‌ ചെയ്യണം

“Manju”

ന്യൂഡല്‍ഹി: പി.എഫ്‌. ഉപയോക്‌താക്കള്‍ക്ക്‌ പലിശ ലഭിക്കുന്നില്ലെങ്കില്‍ കെ.​വൈ.സി. അപ്‌ഡേറ്റ്‌ ചെയ്യണമെന്ന്‌ എംപ്ലോയീസ്‌ പ്രവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗെനെസേഷന്‍(ഇ.പി.എഫ്‌.ഒ.). പി.എഫ്‌. അക്കൗണ്ടുകളില്‍ പലിശ ലഭിക്കണമെങ്കില്‍ കെ.വൈ.സി. നിര്‍ബന്ധമാണ്‌. തെറ്റായ അക്കൗണ്ടുകളിലേക്ക്‌ പലിശത്തുക പോകാതിരിക്കാനാണ്‌ കെ.വൈ.സി. നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. കെ.വൈ.സി. അപ്‌ഡേറ്റ്‌ ചെയ്‌തിട്ടില്ലെങ്കില്‍ വീട്ടിലിരുന്നു തന്നെ ചെയ്യാവുന്നതാണ്‌.
ഇ.പി.എഫ്‌.ഒ.വെബ്‌​സൈറ്റ്‌ (https://unifiepdortalmem.epfinida.gov.in/memberinterfac)സന്ദര്‍ശിച്ചു കെ.വൈ.സി. എന്ന ഓപ്‌ഷനില്‍ ക്ലിക്ക്‌ ചെയ്‌ത്‌ പാന്‍, ആധാര്‍, മൊെബെല്‍, ബാങ്ക്‌ അക്കൗണ്ട്‌ എന്നിവ ഒന്നൊന്നായി കൃത്യമായി പൂരിപ്പിക്കുക. അതിനുശേഷം തൊഴിലുടമേ​​യോട്‌ ഇത്‌ വെബ്‌സൈറ്റിലൂടെ സ്‌ഥിരീകരിക്കാന്‍ ആവശ്യപ്പെടുക.

Related Articles

Back to top button