IndiaLatest

ഗുരുവായൂരപ്പന് ലഭിച്ച ഥാർ വിഘ്നേഷ് വിജയകുമാർ സ്വന്തമാക്കി

“Manju”

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ വാഹനം ഥാർ ദേവസ്വം ബോർഡ് വീണ്ടും ലേലം ചെയ്തു. അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് കാർ വാങ്ങിയത്. 15 പേർ ലേലത്തിൽ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്.
2021 ഡിസംബർ നാലിന് മഹീന്ദ്ര കമ്പനി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. പ്രവാസി വ്യവസായി അമൽ മുഹമ്മദലിക്ക് വേണ്ടി അന്ന് ലേലത്തിൽ പങ്കെടുത്തത് സുഭാഷ് പണിക്കർ മാത്രമാണ്. ദേവസ്വം ബോർഡ് 15.10 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.
എന്നാൽ വേണ്ടത്ര പബ്ലിസിറ്റി നൽകാതെയാണ് കാർ ലേലം ചെയ്തതെന്നും ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം നിശ്ചയിച്ചതും ചോദ്യം ചെയ്ത് ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ പരാതി നൽകി. ഏപ്രിൽ 9ന് ദേവസ്വം കമ്മീഷണർ ഡോ.ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി പരാതികൾ കേട്ടു. അന്ന് 8 പേരാണ് പരാതി നൽ കിയത്. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ദേവസ്വം ഭാഗം വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് ഥാർ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മീഷണർ ഉത്തരവിട്ടത്.

Related Articles

Back to top button