KeralaLatest

ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉദ്ഘാടനം നാളെ

“Manju”

ശ്രീജ.എസ്

കൊല്ലം: സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വ്വകലാശാല ശ്രീനാരായണഗുരുവിന്റെ പേരില്‍ ഗാന്ധിജയന്തി ദിനത്തില്‍ യാഥാര്‍ഥ്യമാകും. വെള്ളിയാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.

കൊല്ലം ബൈപാപ്പാസില്‍ കുരീപ്പുഴ അഷ്ടമുടിക്കായലോരത്തെ താല്‍ക്കാലിക കെട്ടിടത്തിലാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടക്കത്തില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്ക് പഠനസൗകര്യമുണ്ടാകും. കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല. നാല് പ്രാദേശിക കേന്ദ്രവുമുണ്ട്. കോണ്‍ടാക്‌ട് ക്ലാസുകളിലൂടെയും ഓണ്‍ലൈന്‍ പഠനത്തിലൂടെയും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.

Related Articles

Back to top button