ErnakulamKeralaLatest

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിനായി ഹാജരാകുന്നത് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ: കെ. വി വിശ്വനാഥന്‍

“Manju”

ശ്രീജ.എസ്

എറണാകുളം: ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന അഡ്വ: കെ. വി വിശ്വനാഥന്‍. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം സര്‍ക്കാറിനു വേണ്ടി വാദം ഉന്നയിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന കെ. വി വിശ്വനാഥന്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത്. ഡല്‍ഹിയില്‍ നിന്നാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം ഹാജരാകാന്‍ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button