KeralaLatest

ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി…പിറകെ ഭര്‍ത്താവും

“Manju”

മലപ്പുറം: കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി. ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവും പിറകെ ചാടിയെങ്കിലും ഇരുവരും കിണറ്റില്‍ കുടുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടയാണ് സംഭവം. കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റിലാണ് ഇരുവരും അകപ്പെട്ടത്. 30 അടി താഴ്ചയുള്ള കിണറ്റില്‍ 4 അടി വെള്ളമുണ്ട്. സംഭവവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് ഇരുവര്‍ക്കും രക്ഷയായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വല താഴ്ത്തി ആദ്യം ഭാര്യയെ കരയ്‌ക്കെത്തിച്ചു. പിന്നാലെ ഭര്‍ത്താവിനെയും കയറ്റി. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Related Articles

Back to top button