IndiaLatest

മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട വികലാംഗയായ ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ ഇരുമ്പുവടി കൊണ്ട് തല്ലി

“Manju”

സിന്ധുമോള്‍ ആര്‍

 

ഹൈദരാബാദ്: മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട വികലാംഗയായ യുവതിയെ ഒാഫീസിനുള്ളില്‍ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചവശനാക്കി. ആന്ധ്രാപ്രദേശില്‍ നെല്ലൂര്‍ ജില്ലയിലെ ടൂറിസം ഒാഫീസിലായിരുന്നു സംഭവം നടന്നത്. ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ബക്സാര്‍ എന്ന ഉദ്യോഗസ്ഥന്‍ മാസ്ക് ധരിക്കാതെയാണ് ഒാഫീസിലെത്തിയത്. ഇതിനെ യുവതി ചോദ്യംചെയ്യുകയും മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതില്‍ കലിപൂണ്ട ബക്സാര്‍ ഒാടിയെത്തി ജോലിചെയ്തുകൊണ്ടിരുന്ന യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച്‌ തറയിലേക്ക് വലിച്ചിടുകയും മേശപ്പുറത്തുണ്ടായിരുന്ന ഇരുമ്പുവടികൊണ്ട് ക്രൂരമായി തല്ലുകയുമായിരുന്നു. നിലവിളികേട്ട് ഒാടിയെത്തിയവര്‍ ഏറെ പണിപ്പെട്ടാണ് കലിതുളളി നിന്ന ബക്സാറിനെ പിടിച്ചുമാറ്റിയത്. ബക്സാറിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞതോടെ ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button