KeralaLatestThiruvananthapuram

സ്​കൂള്‍ തുറക്കുന്നത്​ സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഒക്​ടോബര്‍ 15 മുതല്‍ സ്​കുളുകള്‍ക്കും കോച്ചിങ്​ സെന്റുറുകള്‍ക്കും തുറന്ന്​ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക്​ എടുക്കാമെന്നും വ്യക്​തമാക്കിയിരുന്നു. സ്​കൂള്‍ അധികൃതരുമായി കൂടിയാലോചിച്ച്‌​ കോവിഡ്​ സ്ഥിതി വിലയിരുത്തി മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്​.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച്‌​ പല സംസ്ഥാനങ്ങളും സ്​കൂളുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്.​കേരളം ഉടന്‍ തുറക്കില്ലെന്ന നിലപാടാണ്​ സ്വീകരിച്ചത്​.

Related Articles

Back to top button