IndiaKeralaLatestThiruvananthapuram

ഓണ്‍ലൈനില്‍ ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തു; പെണ്‍കുട്ടിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

“Manju”

സിന്ധുമോള്‍ . ആര്‍

കൊല്ലം: ഓണ്‍ലൈനില്‍ നിന്നു ചുരിദാര്‍ ഓര്‍ഡര്‍ ചെയ്ത പെണ്‍കുട്ടിക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം രൂപ. അഞ്ചുകല്ലൂംമൂട് സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയാണ് തട്ടിപ്പിന് ഇരയായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പു സംഘം ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തത്. മൊബൈല്‍ ആപ്ലീക്കേഷന്‍ വഴിയാണ് പെണ്‍കുട്ടി 2500 രൂപയുടെ ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ചുരിദാര്‍ ലഭിച്ചപ്പോള്‍ അത് ഉപയോഗശൂന്യമല്ലാത്തതിനാല്‍ തിരിച്ചു നല്‍കി. ചുരിദാര്‍ തിരിച്ചു നല്‍കിയിട്ടും അക്കൗണ്ടില്‍ പണം തിരികെ വന്നില്ല. വെബ്‌സൈറ്റില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ പണം തിരികെ തരാമെന്ന് വിശ്വസിപ്പിച്ച്‌ എടിഎം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടു. സഹോദരന്റെ കാര്‍ഡ് നമ്പര്‍ നല്‍കി. ആ അക്കൗണ്ടില്‍ പണമില്ലെന്നു കണ്ട് അവര്‍ മറ്റൊരു കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിതാവിന്റെ നമ്പര്‍ നല്‍കി.
തുടര്‍ന്ന് നിരവധി തവണ ഫോണില്‍ വന്ന ഒടിപി നമ്പറുകള്‍ പറഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ മുടക്കിയ പണം തിരികെ കിട്ടിയില്ല.മാത്രമല്ല.അക്കൗണ്ടില്‍ നിന്നു 90,000 രൂപയിലധികം നഷ്ടപ്പെടുകയും ചെയ്തു. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ കുടുംബം പോലീസിലും ബാങ്കിന്റെ ശാഖയിലും പരാതി നല്‍കി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button