IndiaKeralaLatestThiruvananthapuram

മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ പുരസ്‌കാരം കേരളത്തിന്

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ദേശീയ അംഗീകാരം. ഏറ്റവും മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെല്‍ത്ത് ഗിരി അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനില്‍ നിന്നും ഓണ്‍ലൈനായി കഴിഞ്ഞ ദിവസം അവാര്‍ഡ് ഏറ്റു വാങ്ങി.
ടെസ്റ്റിംഗ്, ഐസൊലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറയ്ക്കുന്നതിലെ ശ്രദ്ധ, മികിച്ച ചികിത്സ, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

Related Articles

Back to top button