Latest

മൊ​ബൈ​ല്‍ ഇന്റർനെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ മൊ​ബൈ​ല്‍ ഇ​ന്റ‍​ർനെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി ജമ്മു കശ്മീര്‍ .റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് സേവനങ്ങള്‍ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണ​മെ​ന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റി​പ്പോ​ര്‍​ട്ടു ചെ​യ്‍​തു.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ക​ശ്‍​മീ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​റു​ണ്ട്. 2005 മു​ത​ലാ​ണ് ഈ ​രീ​തി തു​ട​ങ്ങി​യ​ത്. 2005ല്‍ ​മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ഒ​രു സ​മ്മേ​ള​ന വേ​ദി​യി​ല്‍ തീവ്ര വാ​ദി​ക​ള്‍ സ്ഫോ​ട​നം ന​ട​ത്തി​യി​രു​ന്നു. ഇതേ തുടര്‍ന്നാണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അതെ സമയം ജ​മ്മു കാ​ഷ്മീ​രി​ല്‍ പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി റ​ദ്ദാ​ക്കി​യ ശേ​ഷം ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Related Articles

Back to top button