InternationalLatest

ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്

“Manju”

സിന്ധുമോൾ. ആർ

വെല്ലിംങ്​ടണ്‍: മാസങ്ങള്‍ക്ക്​ ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കൊറോണ വൈറസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. വിദേശത്തുനിന്ന്​ മടങ്ങിയെത്തിയ 56കാരിയായ സ്​ത്രീക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഡിസംബര്‍ 30നാണ്​ ഇവര്‍ ന്യൂസിലാന്‍ഡിലെത്തുന്നത്​. ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. നിര്‍ബന്ധിത ക്വാറന്‍റീനിലായിരുന്ന ഇവരുടെ ആദ്യ രണ്ടു പരിശോധന ഫലവും നെഗറ്റീവായിരുന്നു. ഒരു സ്​ത്രീക്ക്​ മാത്രമാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്നും ഇവര്‍ ക്വാറന്‍റീനിലായിരുന്നുവെന്നും മന്ത്രി ക്രിസ്​ ഹിപ്​കിന്‍സ്​ പറഞ്ഞു.

സ്​ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്​തു. അവരുടെ ഭര്‍ത്താവിന്‍റെയും ഹെയര്‍ഡ്രെസ്സറുടെയും പരിശോധന ഫലം നെഗറ്റീവാണ്​. കോവിഡ്​ 19നെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ്​ ന്യൂസിലാന്‍ഡ്​. കഴിഞ്ഞവര്‍ഷം നവംബറിന്​ ശേഷം ഇവിടെ കോവിഡ്​ വ്യാപനം റിപ്പോര്‍ട്ട്​ ​ചെയ്​തിരുന്നില്ല. ഇതുവരെ 1927 കേസുകള്‍ മാത്രമാണ്​ ഇവിടെ റിപ്പോര്‍ട്ട്​ ചെയ്​തത്​.

Related Articles

Back to top button