IndiaLatest

നിക്ഷേപകരുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധന

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ‘ലോട്ടറി അടിച്ചിരിക്കുകയാണ്. നിക്ഷേപകരുടെ ആസ്തിയില്‍ മൂന്ന് ദിവസം കൊണ്ട് വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 858979.67 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവാണ് നിക്ഷേപകരുടെ ആസ്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ ദിവസമടക്കം മൂന്ന് ദിവസങ്ങളില്‍ ഓഹരി വിപണികള്‍ നില മെച്ചപ്പെടുത്തിയതാണ് നേട്ടമായത്. ഇന്ന് സെന്‍സെക്സ് 384.72 പോയിന്റുയര്‍ന്നു. 57315.28 ആണ് ഇന്നത്തെ ക്ലോസിങ് നില.

മൂന്ന് ദിവസം കൊണ്ട് 1493.27 പോയിന്റാണ് സെന്‍സെക്സ് ഉയര്‍ന്നത്. ഇന്ന് സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17072.60ലും വ്യാപാരം അവസാനിപ്പിച്ചു. പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി, ഒഎന്‍ജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവീസ് ലാബ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

ബിഎസ്‌ഇയിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളുടെ വിപണി മൂലധനം 858979.67 ലക്ഷം കോടി ഉയര്‍ന്ന് 2,61,16,560.72 കോടി രൂപയായി. മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്‌എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്‌ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ ക്യാപ് 0.73ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

Back to top button