Kerala

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7330 പേര്‍ രോഗമുക്തി നേടി

“Manju”

കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബിന്ദു സുനിൽ

എറണാകുളം 1114
തൃശൂർ 1112
കോഴിക്കോട് 834
തിരുവനന്തപുരം 790
മലപ്പുറം 769
കൊല്ലം 741
ആലപ്പുഴ 645
കോട്ടയം 584
പാലക്കാട്‌ 496
കണ്ണൂർ 337
പത്തനംതിട്ട 203
കാസർഗോഡ് 156
വയനാട് 145
ഇടുക്കി 57
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 7049 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :786…മരണം :27.. ഇന്ന് 7330 പേർ രോഗമുക്തി നേടി.

ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7330 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,190; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,40,324

എസ്സ്. സേതുനാഥ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുള്‍ റഹ്മാന്‍ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആര്‍. പുരുഷോത്തമന്‍ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കല്‍ സ്വദേശി തോമസ് (67), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മോഹന്‍ (57), ചങ്ങലൂര്‍ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രന്‍ (73), ആനന്ദപുരം സ്വദേശി ഗോവിന്ദന്‍ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂര്‍ സ്വദേശി കൃഷ്ണന്‍ (49), കൊപ്പം സ്വദേശി വി. വിജയന്‍ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂര്‍ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണന്‍ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1484 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 826, തൃശൂര്‍ 1104, കോഴിക്കോട് 797, തിരുവനന്തപുരം 643, മലപ്പുറം 719, കൊല്ലം 735, ആലപ്പുഴ 635, കോട്ടയം 580, പാലക്കാട് 287, കണ്ണൂര്‍ 248, പത്തനംതിട്ട 152, കാസര്‍ഗോഡ് 143, വയനാട് 139, ഇടുക്കി 41 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂര്‍ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂര്‍ 480, കാസര്‍ഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,440 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,059 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,381 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3329 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,45,049 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എസ്സ്. സേതുനാഥ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 1
2 പന്തളം
(മുടിയൂര്‍കോണം, മങ്ങാരം, കടയ്ക്കാട്, പൂഴിക്കാട്) 9
3 പത്തനംതിട്ട
(അഴൂര്‍, കുമ്പഴ, പത്തനംതിട്ട) 9
4 തിരുവല്ല
(മുത്തൂര്‍, തുകലശേരി, പാലിയേക്കര, കാവുംഭാഗം, മഞ്ഞാടി, ചുമത്ര) 12
5 ആറന്മുള
(ഇടയാറന്മുള, ആറന്മുള) 3
6 അരുവാപുലം
(കൊക്കാത്തോട്, അളളുങ്കല്‍) 3
7 അയിരൂര്‍
(അയിരൂര്‍ സൗത്ത്, കൊറ്റാത്തൂര്‍) 2
8 ചെന്നീര്‍ക്കര
(പ്രക്കാനം, മുട്ടത്തുകോണം) 2
9 ചിറ്റാര്‍ 1
10 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 2
11 ഇരവിപേരൂര്‍
(ഓതറ, ഇരവിപേരൂര്‍, വളളംകുളം) 16
12 ഏഴംകുളം
(ഏനാത്ത്, അറുകാലിക്കല്‍ വെസ്റ്റ്, എംസണ്‍ നഗര്‍) 5
13 കടമ്പനാട് 1
14 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 2
15 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മുറിഞ്ഞകല്‍) 7
16 കല്ലൂപ്പാറ
(കല്ലൂപ്പാറ, കടമാന്‍കുളം) 2
17 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
18 കോയിപ്രം
(നെല്ലിയ്ക്കല്‍, പൂവത്തൂര്‍, ചെറുവാലിപ്പടി, കുറുങ്ങഴ, കുമ്പനാട്) 10
19 കൊറ്റനാട്
(കൊറ്റനാട്) 10
20 കോട്ടാങ്ങല്‍ 1
21 കോഴഞ്ചേരി
(കോഴഞ്ചേരി) 2
22 കുളനട
(ഞെട്ടൂര്‍, മാന്തുക) 19
23 കുന്നന്താനം
(പാലയ്ക്കാത്തകിടി, മുക്കൂര്‍) 2
24 കുറ്റൂര്‍ 1
25 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 2
26 മൈലപ്ര
(മൈലപ്ര, കുമ്പളാപോയ്ക) 3
27 നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 3
28 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം) 3
29 ഓമല്ലൂര്‍
(പന്ന്യാലി, ഓമല്ലൂര്‍) 3
30 പളളിക്കല്‍
(പഴകുളം, പെരിങ്ങനാട്, മേലൂട്) 3
31 പെരിങ്ങര
(പെരിങ്ങര) 5
32 പ്രമാടം
(വെളളപ്പാറ, പ്രമാടം) 2
33 പുറമറ്റം
(പുറമറ്റം) 3
34 റാന്നി
(മന്ദിരം, മക്കപ്പുഴ, റാന്നി) 5
35 റാന്നി-പഴവങ്ങാടി
(അടിച്ചിപ്പുഴ, പഴവങ്ങാടി, ഇട്ടിയപ്പാറ, കരികുളം) 16
36 റാന്നി-പെരുനാട് 1
37 റാന്നി-അങ്ങാടി
(നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം, ഈട്ടിച്ചുവട്) 4
38 സീതത്തോട്
(ആങ്ങമൂഴി) 2
39 തണ്ണിത്തോട് 1
40 തോട്ടപ്പുഴശേരി 1
41 വടശേരിക്കര
(വടശേരിക്കര, പേഴുംപാറ, കുമ്പളാത്തമണ്‍) 12
42 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 5
43 മറ്റ് ജില്ലക്കാര്‍ 5
പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട്, തിരുവനന്തപുരം ജില്ലക്കാരായ രണ്ടു പേരെ അതത് ജില്ലകളിലെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 15178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11854 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി, തോട്ടമണ്‍ സ്വദേശിനി (51) ഒക്ടോബര്‍ 30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 90 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 215 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12634 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2449 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2335 പേര്‍ ജില്ലയിലും, 114 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 103
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 40
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 64
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 72
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 63
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 43
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 49
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 40
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 206
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 58
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1096
14 സ്വകാര്യ ആശുപത്രികളില്‍ 114
ആകെ 2188

ജില്ലയില്‍ 13837 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1964 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3887 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 49 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 94 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19688 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 98646, 769, 99415.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 70267, 993, 71260.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3126, 42, 3168.
5 സി.ബി.നാറ്റ് പരിശോധന 161, 1, 162.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 172685, 1805, 174490.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 982 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2787 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1424 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.09 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1247 കോളുകള്‍ നടത്തുകയും, 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

തൃശൂർ ജില്ലയിൽ 1112 പേർക്ക് കൂടി കോവിഡ്; 582 പേർ രോഗമുക്തരായി

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ ശനിയാഴ്ച (31/10/2020) 1112 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 582 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10437 ആണ്. തൃശൂർ സ്വദേശികളായ 79 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 39,771 ആണ്. 29,006 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 1104 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായി. രോഗ ഉറവിടം അറിയാത്ത 4 പേരുമുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 72 പുരുഷൻമാരും 86 സ്ത്രീകളും പത്ത് വയസ്സിനു താഴെ 49 ആൺകുട്ടികളും 47 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:
1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 291
2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ്-84
3. എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-33
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-59
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്-42
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-191
7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-164
8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-186
9. സി.എഫ്.എൽ.ടി.സി കൊരട്ടി – 63
10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-356
11. സി.എഫ്.എൽ.ടി.സി, നാട്ടിക -357
12. പി.എസ്.എം. ഡെന്റൽ കോളേജ,് അക്കികാവ്-0
13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-130
14. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ-152
15. ജി.എച്ച് തൃശൂർ-35
16. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -47
17. ചാവക്കാട് താലൂക്ക് ആശുപത്രി -0
18. ചാലക്കുടി താലൂക്ക് ആശുപത്രി -14
19. കുന്നംകുളം താലൂക്ക് ആശുപത്രി -27
20. ജി.എച്ച് . ഇരിങ്ങാലക്കുട -28
21. ഡി.എച്ച്. വടക്കാഞ്ചേരി -07
22. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-73
23. അമല ആശുപത്രി-54
24. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -69
25. മദർ ആശുപത്രി -19
26. തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -11
27. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
28. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -10
29. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
30. രാജാ ആശുപത്രി ചാവക്കാട് – 5
31. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 23
32. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
33. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 13
34. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
35. സെന്റ് ആന്റണിസ് പഴുവിൽ – 5
36. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 2
37. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 5
38. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-20
39. ജെം ഹോസ്പിറ്റൽ ചെമ്പുക്കാവ് – 1
6730 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ശനിയാഴ്ച 1040 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 355 പേർ ആശുപത്രിയിലും 685 പേർ വീടുകളിലുമാണ്. ശനിയാഴ്ച മൊത്തം 6242 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4767 പേർക്ക് ആന്റിജൻ പരിശോധനയും 1201 പേർക്ക് ആർടി-പിസിആർ പരിശോധനയും, 274 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,97,317 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ശനിയാഴ്ച 453 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,976 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 350 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Related Articles

Back to top button