InternationalKeralaLatestThiruvananthapuram

പാകിസ്ഥാനുവേണ്ടി ചാരപ്പണി: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

മുംബയ്: ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ അതീവ രഹസ്യമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയ്ക്ക് ചോര്‍ത്തിനല്‍കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഉദ്യാേഗസ്ഥനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്തു. യുദ്ധവിമാനങ്ങളെക്കുറിച്ചും അവയുടെ നിര്‍മാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയെതെന്നാണ് പൊലീസ് പറയുന്നത്.

നാല്‍പ്പത്തൊന്നുകാരനായ ഇയാള്‍ ഐ എസ് ഐയുമായി നിരന്തരം ബന്ധപ്പെടുന്നതിനെക്കുറിച്ച്‌ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. നാസിക്കിന് സമീപത്തുളള ഓജാറിലെ എച്ച്‌ എ‌ എല്ലിന്റെ വിമാന നിര്‍മാണ യൂണിറ്റ്, ഇവിടത്തെ ചില നിരോധിത പ്രദേശങ്ങള്‍,എയര്‍ബേസ്, എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോര്‍ത്തിനല്‍കിയതെന്നാണ് വിവരം. മൊബൈല്‍ഫോണുകളും നിരവധി സിംകാര്‍ഡുകളും രണ്ട് മെമ്മറി കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഉടന്‍ ലഭിക്കും. മിഗ് സീരീസ് വിമാനങ്ങളുടെയും സു – 30 എം കെ ഐ വിമാനത്തിന്റെ അറ്റകുറ്റപണികളും നടക്കുന്നത് ഓജാറിലാണ്.

Related Articles

Back to top button