KeralaLatest

കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു

“Manju”

കോട്ടയം: ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.കോട്ടയം അടിച്ചിറയിലാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ചു വയസ്സു തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. രാവിലെ 10.50 നായിരുന്നു അപകടം. കാരിത്താസ് മേല്‍പ്പാലത്തിന് സമീപത്തുവച്ചാണ് ഇവരെ ട്രെയിനിടിച്ചത്. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ആണ് ഇടിച്ചതെന്നാണ് വിവരം.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആര്‍ പി എഫും ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Related Articles

Back to top button