IndiaKeralaLatest

രാഹുല്‍ ഗാന്ധി വിളിച്ചു, വിമാന ചിറകിലേറി അദ്വൈത്, ഇത് ആഹ്ലാദ നിമിഷം

“Manju”

ഇരി‌ട്ടി; ഹോ‌ട്ടല്‍ മുറിയുടെ ജനാലയിലൂ‌ടെ പുറത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അദ്വൈതിന്റെ ആഗ്രഹം. എന്നാല്‍ ഞൊടിയിടലാണ് അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിച്ചത്,അതോ അദ്വൈതിന് ജീവിതം മുഴുവന്‍ ഓര്‍ത്തിരിക്കുവാന്‍ കഴിയുന്ന കുറേ നിമിഷങ്ങളും. ഇരിട്ടിയില്‍ റോഡ് ഷോയ്ക്കിടെയായിരുന്നു രാഹുലിനെ അദ്വൈത് കാണുന്നതും പരിചയപ്പെടുന്നതും. രാഹുലിനെ അമ്പരപ്പിച്ച്‌ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ ഉത്തരം നല്‍കിയ അദ്വൈത് ഇപ്പോള്‍ സോഷ്യല്‍ ലോകത്തും വന്‍ താരമാണ് കേട്ടോ.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാ‌ടിയു‌ടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഇരിട്ടിയിലെത്തിയത്. റോഡ് ഷോ കഴിഞ്ഞ് തിരികെ പോകുംവഴി ഒരു ചായക്കടയില്‍ കയറിയപ്പോഴാണ് ജനാലയിലൂടെ നോക്കി നില്‍ക്കുന്ന അദ്വൈതിനെ രാഹുല്‍ ഗാന്ധി കാണുന്നത്. ഉടന്‍ തന്നെ അടുത്തേയ്ക്ക് വിളിച്ച്‌ രാഹുല്‍ അദ്വൈതിന് ഒരു ഫലൂദ മേടിച്ചു കൊടുത്തു. അദ്വൈതിന്റെ ആഗ്രഹങ്ങളെക്കുറിച്ച്‌ രാഹുല്‍ ചോദിച്ചപ്പോള്‍ മി‌ടുക്കനായി അദ്വൈത് തനിക്ക് പൈലറ്റ് ആകണമെന്ന് ഹിന്ദിയില്‍ മറുപടി നല്കി. അദ്വൈതിനൊന്നിച്ച്‌ ഫോ‌ട്ടോ എടുത്ത രാഹുല്‍ അദ്വൈതിന്റെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ കണ്ടുപി‌ടിക്കാന്‍ കൂടെയുള്ളവരോ‌ട് പറഞ്ഞെങ്കിലും അപ്പോഴേക്കും അദ്വൈത് തന്റെ പിതാവിനൊപ്പം പോയിരുന്നു.

പിന്നീ‌ട് പത്രത്തില്‍ ഇതിന്റെ റിപ്പോര്‍ട്ട് വരുകയും അദ്വൈതിന്റെ നമ്പര്‍ കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധി കോഴിക്കോട് വിമാനത്താവളത്തിലേക്ക് അദ്വൈതിനെ വിളിപ്പിക്കുകയായിരുന്നത്രേ. എയര്‍പോര്‍‌ട്ടിലെത്തിയ അദ്വൈതിനെ വനിതാ പൈലറ്റ് ഫ്ലൈറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊ‌ടുത്തു. കുറച്ച്‌ കഴിഞ്ഞ് എത്തിയ രാഹുല്‍ ഗാന്ധിയും ഫ്ലൈറ്റിന്റെ ഭാഗങ്ങളെക്കുറിച്ചും മറ്റും അദ്വൈതിന് വിശദീകരിച്ചു നല്തി.

ചാര്‍ട്ടേഡ് വിമാനത്തില്‍ അദ്വൈത്തിനെയും മാതാപിതാക്കളെയും തിരുവനന്തപുരത്തേക്ക് രാഹുല്‍ ക്ഷണിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ മാതാപിതാക്കള്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. അദ്വൈതിന്റെ പിതാവ് പി സുരേഷ് കുമാര്‍ അധ്യാപകനും അമ്മ സുവര്‍ണ്ണ കണ്ണൂര്‍ സര്‍വ്വകലാശാല ജീവനക്കാരിയുമാണ്. മുതിര്‍ന്ന മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്‍ പി ചന്തുവില്‍ നിന്നാണ് അദ്വൈത് ഹിന്ദി പഠിച്ചത്. കീഴൂര്‍ എസ്ഡിഎപബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്

Related Articles

Back to top button