IndiaKeralaLatest

സെന്‍സെക്സ് കൂപ്പുകുത്തി, 900 പോയിന്റ് ഇടിവ്; ആര്‍‌ഐ‌എല്‍, ഐ‌ടി ഓഹരികള്‍ക്ക് കനത്ത നഷ്ടം‌

“Manju”

സിന്ധുമോൾ. ആർ

ആഗോള വിപണികളിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. പ്രധാനമായും ഐടി ഓഹരികളും ഫിനാന്‍സ് ഓഹരികളുമാണ് ഇടിഞ്ഞു. ബിഎസ്‌ഇ സെന്‍സെക്സ് 900 പോയിന്‍റ് കുറഞ്ഞ് 39,890 എന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 11,800 ലേയ്ക്ക് താഴ്ന്നു. എച്ച്‌സി‌എല്‍ ടെക് 6% ഇടിവ് രേഖപ്പെടുത്തി. ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് 4% ഇടിവ് നേരിടേണ്ടി വന്നു. സെന്‍സെക്സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ഈ ഓഹരികള്‍ക്കാണ്. നിഫ്റ്റി മേഖലാ സൂചികകളിലെ പ്രവണത സമ്മിശ്രമായിരുന്നു, നിഫ്റ്റി ഐടി സൂചിക 3 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്കാപ്പ്, സ്മാള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം നഷ്ടത്തിലാണ്

Related Articles

Back to top button