Malappuram
മുണ്ടേരി കോളനിയിൽ കുഴഞ്ഞു വീണ ആദിവാസിക്ക് രക്ഷകരായത് വനപാലകർ
മലപ്പുറം :എടക്കരയിൽ മുണ്ടേരി ഉള്‍വനത്തിലെ കോളനിയില്‍ കുഴഞ്ഞ് വീണ ആദിവാസി വയോധികന് തുണയായി വനപാലകര്‍. തരിപ്പപ്പൊട്ടി കോളനിയിലെ പെട്ടാടി മാതനാണ് രാത്രി വീട്ടില്‍ രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് കുഴഞ്ഞ് വീണത്. ബോധരഹിതനായി കിടന്ന ഇയാള്‍ മരിച്ചെന്നാണ് കോളനിക്കാരില്നിന്ന് വനം വകുപ്പ് ജീവനക്കാര്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍തന്നെ സെക്ഷന്‍ ഫോറസ്റ്റ് വനപാലകര്‍ കോളനിയിലെത്തി.
എടക്കരയിലെ ഇയാള്‍ക്ക് അനക്കമുണ്ടെന്ന് കണ്ട വനപാലകര്‍ ജീപ്പില്‍ ഇരുട്ടുകുത്തിയില്‍ കൊണ്ടുവന്ന് ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നതായി വാണിയംപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍.