IndiaKeralaLatestThiruvananthapuram

എയര്‍ഇന്ത്യയിലെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു ;വിമാന സര്‍വീസുകള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി യാത്രക്കാർക്ക് ‍ കോവിഡ്-19 പോസിറ്റീവായതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തി. എയര്‍ ഇന്ത്യ, വിസ്താര എന്നീ വിമാന സര്‍വീസുകള്‍ക്കാണ് ഒക്ടോബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് എയര്‍ ഇന്ത്യ വിമാനങ്ങളെ ഹോങ്കോംഗ് സര്‍ക്കാര്‍ വിലക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെയും ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 31 വരെയുമായിരുന്നു മുന്‍ നിരോധനം.

അധികൃതരുടെ നിര്‍ദേശം അനുസരിച്ച്‌, ഹോങ്കോങ്ങിലെ എല്ലാ യാത്രക്കാര്‍ക്കും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു COVID-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ എയര്‍ ഇന്ത്യയും വിസ്താരയും ഈ നിര്‍ദേശം പാലിച്ചിട്ടില്ലെന്നും ഹോങ്കോങ് വ്യക്തമാക്കി.

എയര്‍ ഇന്ത്യയും വിസ്താരയും ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രസ്താവന ഇറക്കിയിട്ടില്ല. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഹോങ്കോംഗ് വിമാനത്തിലും വിസ്താരയുടെ ചെന്നൈ-ഹോങ്കോംഗ് വിമാനത്തിലും വ്യാഴാഴ്ച സഞ്ചരിച്ച ചില യാത്രക്കാര്‍ക്കാണ് സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Articles

Back to top button