IndiaLatest

എമേര്‍ജിംഗ് ഏഷ്യാ കപ്പിന് തുടക്കമിട്ട് ടീം ഇന്ത്യ

“Manju”

അത്യുഗ്രൻ വിജയത്തോടെ വനിതാ എമേര്‍ജിംഗ് ഏഷ്യാ കപ്പിന് തുടക്കമിട്ട് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങിനെ നേരിട്ട ഇന്ത്യ 9 വിക്കറ്റ് വിജയമാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഹോങ്കോങിനെ 34 റണ്‍സിന് എറിഞ്ഞിട്ട പെണ്‍പട 5.2 ഓവറിലേക്ക് ലക്ഷ്യം മറികടന്നു. ഇന്ത്യയ്‌ക്ക് ക്യാപ്ടൻ ശ്വേതയുടെ വിക്കറ്റ് മാത്രാമണ് നഷ്ടമായത്. തൃഷ 19 റണ്‍സുമായി ചേത്രി 16 റണ്‍സുമായും പുറത്താകാതെ നിന്നു

അഞ്ച് വിക്കറ്റ് എടുത്ത ശ്രെയെങ്ക പട്ടീല്‍ ആണ് കളിയിലെ താരമായത്. 3 ഓവര്‍ എറിഞ്ഞ ശ്രെയെങ്ക 2 റണ്‍സ് മാത്രം വിട്ട് കൊടുത്താണ് അഞ്ചു വിക്കറ്റ് എടുത്തത്. മന്നത്ത് കശ്യപ്, പര്‍ശവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ടിറ്റാസ് സദു ഒരു വിക്കറ്റും വീഴ്‌ത്തി. ആകെ 14 ഓവര്‍ മാത്രമെ ഹോങ്കോങ് ഇന്നിങ്‌സ് നീണ്ടു നിന്നുള്ളൂ. 14 റണ്‍സ് എടുത്ത മരികോ ഹില്‍ ഹോങ്കോങിന്റെ ടോപ് സ്‌കോറര്‍ ആയി. ഹില്‍ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്.

Related Articles

Back to top button