InternationalLatest

ചന്ദ്രനിലും ഇനി 4ജി നെറ്റ് വര്‍ക്ക്

“Manju”

ശ്രീജ.എസ്

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്‌ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് എത്തിക്കാനൊരുങ്ങുന്നു. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്.

ഈ നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്‌സ് പങ്കാളിയാകുമെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് നിര്‍മിച്ച്‌ വിന്യസിക്കാനും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ ആരംഭിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി തങ്ങളുടെ നൂതന കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ബെല്‍ ലാബ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.

Related Articles

Back to top button