IndiaLatest

വിമാനത്താവളത്തില്‍ നിന്ന് 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി

“Manju”

‌ശ്രീജ.എസ്

ബെംഗളുരു: ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം ബെംഗളുരു വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 13 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടുന്ന ഏറ്റവും കൂടിയ ശേഖരമാണ് ഇതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പറഞ്ഞു.

ഫോട്ടോ ഫ്രെയിമുകളിലും ആല്‍ബത്തിലുമായി ഒളിപ്പിച്ച്‌ ബെംഗളുരുവില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പിടികൂടിയത്. ഫോട്ടോ ഫ്രെയിംസ് സാധാരണയില്‍നിന്ന് വ്യത്യസ്തമായി കട്ടിയുള്ളതായി അനുഭവപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്.

Related Articles

Back to top button