IndiaLatest

ഗവ മെഡിക്കല്‍ കോളേജില്‍ ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍ വരുന്നു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

തലച്ചോറിനും നട്ടെല്ലിനും പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്ക് ആശ്വാസമായി ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍ പ്രവര്‍ത്തനസജ്ജമായി. നാഡീവ്യൂഹ തകരാറുമൂലം ദൈനദിന ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്കും ശരീരം തളര്‍ന്ന് കിടപ്പിലായവര്‍ക്കും ചലന വൈകല്യമുള്ളവര്‍ക്കുമായി ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍ വഴി ഫിസിയോ തെറാപ്പി സേവനങ്ങള്‍ ഇനി മുതല്‍ ലഭ്യമാകും. ന്യൂറോ സര്‍ജറി കഴിഞ്ഞവരുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് ന്യൂറോ റീഹാബിലിറ്റേഷന്‍ സോണിന്റെ പ്രവര്‍ത്തനം.

ആധുനിക സൗകര്യങ്ങളോടെ ന്യൂറോ റീഹാബിലിറ്റേഷന്‍ സോണ്‍ രോഗികള്‍ക്ക് സമ്മാനിച്ചതിന് പിന്നില്‍ തൃശൂര്‍ താണിക്കുടം കുറുമാംമ്പുഴ കെ കെ വിജയന്‍, സരസ്വതി വിജയന്‍ എന്നീ ദമ്പതികളുടെ സന്മനസും സഹായസഹകരണവുമാണ്. ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിപ്പിനാവശ്യമായ അമേരിക്കന്‍ നിര്‍മ്മിത അള്‍ട്രീറ്റ്നെസ്, കോമ്പോ 11 തുടങ്ങി പരലല്‍ ബാര്‍, ട്രാക്ഷന്‍ യൂണിറ്റ്, ടില്‍റ്റ് ടേബിള്‍, വോക്കിങ് എയ്ഡ്സ്, കൈകാല്‍ വ്യായാമ സാമഗ്രികള്‍ ഉള്‍പ്പെടെ മുഴുവന്‍ ചെലവും വഹിച്ചത് ഈ ദമ്പതികളാണ്. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട രോഗികള്‍ക്ക് സഹായം നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നു ഈ മാതൃക ദമ്പതികള്‍.

ന്യൂറോ റിഹാബിലിറ്റേഷന്‍ സോണിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 21 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് വിപ്പ് കെ രാജന്‍ നിര്‍വ്വഹിക്കും. അനില്‍ അക്കര എം എല്‍ എ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എം എ ആന്‍ഡ്രൂസ്, ന്യൂറോ സര്‍ജറി വകുപ്പ് മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ ആര്‍ ബിജു കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button