InternationalLatest

മൃഗശാലയില്‍ കൊവിഡ് പടരുന്നു

“Manju”

വാഷിംഗ്ടണ്‍: ബ്രിട്ടനില്‍ വളര്‍ത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയില്‍ ജന്തുക്കള്‍ക്കിടയില്‍ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കന്‍ സിംഹങ്ങള്‍,​ ചീറ്റപ്പുലികള്‍,​ എന്നിവയുള്‍പ്പെടെ മാര്‍ജ്ജാര വിഭാഗത്തില്‍ പെട്ട എട്ട് ജീവികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങളിലേക്കും കൊവിഡ് പടര്‍ന്ന് പിടിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

ചില മൃഗങ്ങള്‍ ജലദോഷം,​ ചുമ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഇവയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൃഗശാലയിലെ 12000 ത്തിലധികം മൃഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ഒരു മാസത്തോളമായി മൃഗങ്ങള്‍ക്ക് മാത്രമായി പ്രത്യേകം തയാറാക്കിയ വാക്സിന്‍ മൃഗശാലയില്‍ നല്കി വരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലും വളര്‍ത്തു നായക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വേയ്ബ്രിജിലെ മൃഗരോഗനിര്‍ണയ ലാബിലാണ് നായക്ക് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ നായയില്‍ നിന്ന് മനുഷ്യരിലേക്കോ മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കോ രോഗബാധ പടര്‍ന്നതായി സ്ഥിരീകരണമില്ല.

Related Articles

Back to top button