KeralaLatest

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന് മൂന്നു വര്‍ഷം തടവ്, ശാലു മേനോന് വിചാരണ തുടരും

“Manju”

ശ്രീജ. എസ്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്‌ണന് മൂന്നു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാര്‍ കമ്പനി 75 ലക്ഷം രൂപ തട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്‌ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്‌ണന്‍.

അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരുമെന്ന് കോടതി വ്യക്തമാക്കി

Related Articles

Back to top button