InternationalLatest

നീണ്ട മുടിയിഴകളെ വസ്ത്രങ്ങളാക്കി മാറ്റി യുവതി

“Manju”

നീണ്ട ഇടതൂര്‍ന്ന മുടിയിഴകള്‍ എന്നും പെണ്‍കുട്ടികളുടെ സ്വപ്നമാണ്. എന്നാല്‍ നീണ്ടമുടി വളര്‍ത്തിയെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വളരെയധികം പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്. എന്നാല്‍ മുട്ടറ്റം വരെ മുടിയുണ്ടെങ്കില്‍ ഇനി വസ്ത്രങ്ങള്‍ പോലും ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ‘hepgul5’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ വൈറലായ പെണ്‍കുട്ടി.

തന്റെ മുടിയിഴകളെ മനോഹരമായ വസ്ത്രമാക്കി മാറ്റിയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഈ നൂതന ആശയം ഓണ്‍‌ലൈനില്‍ നിരവധി പേരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയില്‍ യുവതി തലയില്‍ തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്. കൂടാതെ ശരീരത്തിന്റെ മുന്‍വശത്തേയ്ക്ക് മുടിയിഴകള്‍ വിടര്‍ത്തിയിട്ടിരിക്കുകയാണ്. ഇതിന് മുകളിലായി വയറിന്റെ ഭാഗത്ത് വീതി കൂടിയ ബെല്‍റ്റും ധരിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സ്റ്റൈലിഷ് ലുക്ക് നല്‍കുന്നുണ്ട്. കൂടാതെ മുടി യഥാസ്ഥാനത്ത് നിലനിര്‍ത്തുകയും ചെയ്യും. ഒറ്റനോട്ടത്തില്‍ അടിപൊളി ട്രെന്‍ഡി വസ്ത്രമാണെന്ന് തന്നെ തോന്നുകയും ചെയ്യും. ഈ നൂതന വസ്ത്രധാരണം അടങ്ങിയിരിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലെ ‘ഹെപ്‌ഗുള്‍ 5’ എന്ന പേജിലാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ പോസ്റ്റിന് 5600 ലധികം ലൈക്കുകള്‍ ലഭിച്ചു. വീഡിയോ കണ്ട് നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിയാളുകള്‍ വീഡിയോ കണ്ട് അവരുടെ അഭിപ്രായങ്ങള്‍ പങ്കിട്ടു. ചില ഉപയോക്താക്കള്‍ ഇത് വിചിത്രമായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ ഇത് നല്ല ഒരു ആശയമാണെന്ന് കമന്റ് ചെയ്തു. അതേസമയം, കുറച്ച്‌ ഉപയോക്താക്കള്‍ ഇത് യുവതിയുടെ യഥാര്‍ത്ഥ മുടിയാണോ അതോ ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ വേണ്ടി അവള്‍ വിഗ് ധരിച്ചിരിക്കുന്നതാണോയെന്നും സംശയം പ്രകടിപ്പിച്ചു.

Related Articles

Back to top button