KeralaLatest

വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം സുരക്ഷിതര്‍

“Manju”

പാലക്കാട്: മലമ്പുഴ വനമേഖലയില്‍ വഴി തെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പോലീസ് സംഘം സുരക്ഷിതരെന്ന് പോലീസ്. കാട്ടില്‍ കുടുങ്ങിയ സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്തി തിരകെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വാളയാറില്‍ നിന്നുള്ള എട്ടംഗസംഘം വനമേഖലയിലേക്ക് പുറപ്പെട്ടു. സംഘം ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളില്‍ തന്നെ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉള്‍ വനത്തില്‍ കുടുങ്ങിയത്. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.

ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥര്‍ അകപ്പെട്ടിരിക്കുന്നത്. ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് കാട് കയറിയത്. കഞ്ചിക്കോട് ഇറങ്ങിയ 17 കാട്ടാനകളുടെ കൂട്ടം ഈ മേഖലയിലുള്ളതിനാല്‍ ജാഗ്രതയിലാണ് പോലീസ്.

Related Articles

Back to top button