Thiruvananthapuram

ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് ; പി എസ് സി ചെയർമാൻ

“Manju”

തിരുവനന്തപുരം : ചട്ടങ്ങൾ അനുസരിച്ച് മാത്രമേ പിഎസ് സി ക്ക് പ്രവർത്തിക്കാൻ കഴീയൂവെന്ന് പിഎസ് സി ചെയർമാൻ എം കെ സക്കീർ. ആര് വിചാരിച്ചാലും പി എസ് സിയുടെ ചട്ടങ്ങൾ മാറ്റാനാകില്ല .മറ്റുളളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആഗ്രഹിക്കുകയും ചെയ്യരുത്.

യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും പറഞ്ഞിട്ടുണ്ട്. അത് അനുസരിച്ച ഉയർന്നനിലവാരമുള്ളവർ തെരഞ്ഞെടുക്കപ്പെടും . അത് കഴിയും. ഈ നിയമമാണ് പോലീസിലും വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടികയുടെ കാലാവധി ഒരുവർഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കിൽ ഇതിന്റെ കാലാവധി നീട്ടാനും കഴിയില്ല .

അദ്ധ്യാപകർ, എൽഡി ക്ലാർക്ക് തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്ന ജനറൽ വിഭാഗത്തിന്റെ കാര്യത്തിലും നടപടിക്രമങ്ങളുണ്ട് . യൂണിഫോമില്ലാത്ത ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വർഷമാണ്.

ഏറ്റവും കൂടുതലായി മൂന്നുവർഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂ. കാലങ്ങളായി പിഎസ് സി ജനറൽ വിഭാഗത്തിന് മൂന്നുവർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമപ്രകാരം അവസാനിക്കും . റാങ്ക് ലിസ്റ്റ് കാലാവധി സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ശരിവെക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും എം.കെ സക്കീര്‍ പറഞ്ഞു.

സെക്രട്ടേറിയേറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം അടക്കം നിരവധി വിഷയങ്ങള്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി എം.കെ സക്കീര്‍ രംഗത്തെത്തിയത്.

Related Articles

Back to top button