InternationalKeralaLatest

കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു

“Manju”

മസ്കറ്റ് :  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് മസ്കറ്റില്‍ ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനുമാണ് ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ടായിരുന്ന സമയത്ത് അനധികൃതരമായി തന്റെ വീട്ടില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയതിനാണ് പ്രവാസി പിടിയിലായത്.

Related Articles

Back to top button