Thiruvananthapuram

വാട്ടർ അതോറിറ്റിയിൽ സൗരോർജ നിലയങ്ങളുടെ പ്രവർത്തനോദ്ഘാടനം

“Manju”

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ തിരുമല, ആറ്റുകാൽ ജലസംഭരണികൾക്കു മുകളിൽ 2.12 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ 100 കിലോവാട്ട് വീതം ഉൽപാദനശേഷിയുള്ള സൗരോർജ നിലയങ്ങളുടെ പ്രവർത്തനോദ്ഘാടനം ഇന്ന്(28.10.2020) ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. ഒബ്സർവേറ്ററി ഹിൽസിലെ ജല അതോറിറ്റി ബിൽഡിങ്സിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ എംഎൽഎ, വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി, ഒ.രാജ​ഗോപാൽ എംഎൽഎ, മേയർ ശ്രീ.കെ. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.

Related Articles

Back to top button