KeralaLatest

ഓണക്കിറ്റിലെ മുളകുപൊടിയിൽ മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണുന്ന സാല്‍മൊണല്ല ബാക്ടീരിയയെ കണ്ടെത്തി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ഓണത്തിന് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ മുളകുപൊടി ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് എന്നാൽ കിറ്റിലെ പപ്പടവും ശര്‍ക്കരയും ഭക്ഷ്യയോഗ്യമല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മുളകുപൊടിയില്‍ കണ്ടെത്തിയത്. ഓണക്കിറ്റിലെ പപ്പടം വിതരണം ചെയ്ത കമ്പനി തന്നെയാണ് മുളകുപൊടിയും നല്‍കിയത്. കോന്നി സിഎഫ്‌ആര്‍ഡിയില്‍ പരിശോധിച്ച മുളകുപൊടി സാംപിള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ഓണക്കിറ്റിലെ വിതരണത്തിന് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു.

മുളകുപൊടിയുടെ പരിശോധന ഫലം വന്ന ഉടന്‍ തന്നെ ഡിപ്പോകളില്‍ നിന്നും ഔട്ടിലെറ്റുകളില്‍ നിന്നും ഇവ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഓണക്കിറ്റില്‍ ഇവ ഉള്‍പ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിലേക്കാണ് ഈ മുളകുപൊടി നല്‍കിയത്.

Related Articles

Back to top button