KeralaLatest

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യം

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: രണ്ടു ഘട്ടങ്ങളിലായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം പുറത്തുവരുമെന്ന് റിപോര്‍ട്ട്. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചെങ്കിലും പല ക്യാംപുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം പുരോഗമിക്കുന്നത്.

ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ നടന്നുവന്ന എസ്‌എസ്‌എല്‍സി പരീക്ഷ ഇടയ്ക്ക് വച്ച്‌ നിര്‍ത്തിവെച്ചു. തുടര്‍ന്ന് മെയ് അവസാനമാണ് അവശേഷിക്കുന്നപരീക്ഷ നടത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി ആണ് എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പുറത്തുവന്നുകൊണ്ടിരുന്നത്.

Related Articles

Back to top button