KeralaLatestThiruvananthapuram

ടെക്​നോ പാര്‍ക്ക്​ നിര്‍മാണം തടയില്ല; പുതിയ ഹർജി​ക്ക്​ എട്ടാഴ്​ച സമയം

“Manju”

സിന്ധുമോൾ. ആർ

ത​ണ്ണീ​ര്‍​ത്ത​ട​വും കു​ള​വും നി​ക​ത്തി തി​രു​വ​ന​ന്ത​പു​രം ടെ​ക്​​നോ പാ​ര്‍​ക്കി​ല്‍ ന​ട​ത്തു​ന്ന മൂ​ന്നാം ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ജ​സ്​​റ്റി​സ്​ രോ​ഹി​ങ്​​ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ ത​ള്ളി.

വി​ഷ​യം പ​രി​ശോ​ധി​ച്ച്‌​ ഉ​ചി​ത ന​ട​പ​ടി എ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്​​ട​റെ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ട്രൈ​ബ്യൂ​ണ​ല്‍ അ​ത്​ അം​ഗീ​ക​രി​ച്ച​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ർ​ജി ത​ള്ളി​യ​ത്. എ​ന്നാ​ല്‍, ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വിന്റെ മെ​റി​റ്റ്​ ചോ​ദ്യം​ചെ​യ്​​ത്​ പു​തി​യ ഹർ​​ജി സ​മ​ര്‍​പ്പി​ക്കാ​ന്‍ ഹ​ർ​ജി​ക്കാ​ര​നാ​യ തോ​മ​സ്​ ലോ​റ​ന്‍​സി​ന്​ സു​പ്രീം​കോ​ട​തി എ​ട്ടാ​ഴ്​​ച സ​മ​യം ന​ല്‍​കി.

ടെ​ക്​​നോ പാ​ര്‍​ക്ക്​ ഭൂ​മി  ത​രം മാ​റ്റി​യ വ​യ​ല്‍ ഭൂ​മി​യും ത​രി​ശു ഭൂ​മി​യും അ​ട​ങ്ങു​ന്ന​താ​ണെ​ന്നും ത​ണ്ണീ​ര്‍​ത്ത​ട​വും കു​ള​വു​മി​ല്ലെ​ന്നു​മാ​ണ്​ ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്​. ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്​ ട്രൈ​ബ്യൂ​ണ​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ ആ​യി​രു​ന്നി​ല്ല ഹ​ര​ജി​ക്കാ​ര​നാ​യ തോ​മ​സ്​ ലോ​റ​ന്‍​സ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്ന്​ ബെ​ഞ്ച്​ വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

2008ലെ ​കേ​ര​ള ന​ദീ​ത​ട ത​ണ്ണീ​ര്‍​ത്ത​ട നി​യ​മ​പ്ര​കാ​രം ടെ​ക്​​നോ പാ​ര്‍​ക്കി​ലെ ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്​​ത്​ ഹ​ർ​ജി​ക്കാ​ര​​ന്​ കോ​ട​തി​യെ പു​തു​താ​യി സ​മീ​പി​ക്കാ​മെ​ന്നും വൈ​കി​യെ​ങ്കി​ലും അ​തി​നാ​യി എ​ട്ടാ​ഴ്​​ച ന​ല്‍​കാ​മെ​ന്നും വി​ധി ഉ​പ​സം​ഹ​രി​ച്ചു.

Related Articles

Back to top button