IndiaLatest

ഇന്റഗ്രേറ്റഡ് ഫൗണ്ടേഷന്‍ കോഴ്‌സ് ‘ആരംഭി’ന്റെ രണ്ടാം പതിപ്പില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായി സംവദിച്ചു

“Manju”

ഗുജറാത്തിലെ കെവാഡിയയില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മസൂറിയിലെ എല്‍.ബി.എസ്.എന്‍.എ.എ. യിലെ സിവില്‍ സര്‍വീസ് ഓഫീസര്‍ ട്രെയിനികളുമായി (ഒ.ടികള്‍) സംവദിച്ചു. 2019ല്‍ ആദ്യമായി തുടക്കം കുറിച്ച ഇന്റഗ്രേറ്ററ് ഫൗണ്ടേഷന്‍ കോഴ്‌സ് ആരംഭിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

” ഒരു സിവില്‍ സർവീസ് ഉദ്യോഗസ്ഥൻ്റെ ഏറ്റവും വലിയ കടമ രാജ്യത്തെ പൗരന്മാരെ സേവിക്കുകയാണ്” എന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ തത്വശാത്രം പിന്തുടരാന്‍ ഓഫീസര്‍ ട്രെയിനികളുടെ അവതരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചശേഷം നടത്തിയ തന്റെ അഭിസംബോധനയില്‍ പ്രധാനമന്ത്രി പ്രൊബേഷണർമാരോട് അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെ താല്‍പര്യത്തിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താനുമുള്ള പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രധാനമന്ത്രി ശ്രീ മോദി യുവ ഉദ്യോഗസ്ഥരെ ഉദ്‌ബോധിപ്പിച്ചു. വകുപ്പുകളുടെയോ അല്ലെങ്കില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളുടെയോ പരിഗണന നിലനിര്‍ത്തുന്നതിനെക്കാള്‍ സാധാരണക്കാരന്റെ താല്‍പര്യത്തിനനുസൃതമായിരിക്കണം ഒരു സിവില്‍ സേവകന്‍ എടുക്കുന്ന തീരുമാനങ്ങള്‍ എന്നതില്‍ അദ്ദേഹം ഊന്നല്‍ നല്‍കി.

രാജ്യത്തിന്റെ ”ഉരുക്ക് ചട്ടക്കൂടി”ന്റെ ശ്രദ്ധ വെറും പ്രതിദിനപ്രവര്‍ത്തനങ്ങളില്‍ മാത്രമാകരുതെന്നും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലാകണമെന്നതിലും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. പ്രതിസന്ധി ഘട്ടങ്ങളില്‍ അതെല്ലാം വളരെ സുപ്രധാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തിന്റെ പ്രാധാന്യത്തിനേയൂം പുതിയ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടിയുള്ള വൈദഗ്ധ്യങ്ങള്‍ നേടുന്നതിനും രാജ്യത്ത് പുതിയ സമീപനങ്ങളും പാതകളും സ്വീകരിക്കുന്നതിനും അതിനുള്ള പ്രധാനപങ്കും അദ്ദേഹം വിശീദകരിച്ചു.

മുന്‍കാലത്തിന് വിരുദ്ധമായി ഇപ്പോള്‍ മാനവവിഭവശേഷിയുടെ പരീശീലനത്തിന് രാജ്യത്ത് ആധുനിക സമീപനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 2-3 വര്‍ഷങ്ങള്‍ കൊണ്ട് സിവില്‍ സേവകരുടെ പരിശീലനക്രമത്തിലുണ്ടായ പരിവര്‍ത്തനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഫൗണ്ടേഷന്‍ കോഴ്‌സ് ‘ആരംഭ്’ വെറുമൊരു തുടക്കം മാത്രമല്ലെന്നും ഇത് പുതിയ പാരമ്പര്യത്തിന്റെ പ്രതിരൂപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തിടെ സിവില്‍ സേവനരംഗത്ത് നടപ്പാക്കിയ പരിഷ്‌ക്കാരമായ മിഷന്‍ കര്‍മ്മയോഗിയെ പരാമര്‍ശിച്ചുകൊണ്ട് ഇത് സൃഷ്ടിപരതയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനായി സിവില്‍ സേവകരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമമാണെന്ന് ശ്രീ മോദി പറഞ്ഞു.

മുകളില്‍ നിന്ന് തീരുമാനം എടുത്ത് താഴേയ്ക്ക് നടപ്പാക്കുന്ന സമീപനമല്ല ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയങ്ങള്‍ രൂപീകരിക്കുന്നതിന് പൊതുജനങ്ങളെ ഉള്‍ക്കൊള്ളേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്ന പ്രധാനശക്തി ജനങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിമതമായ ഗവണ്‍മെന്റും പരമാവധി ഭരണവും ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനരീതിയാണ് ഇപ്പോള്‍ രാജ്യത്തെ എല്ലാ ബ്യൂറോക്രാറ്റുകള്‍ക്കുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ജീവിതത്തിലുള്ള ഇടപെടലുകള്‍ കുറയ്ക്കാനും സാധാരണക്കാരെ ശാക്തീകരിക്കാനും അദ്ദേഹം സിവില്‍ സേവകരോട് അഭ്യര്‍ത്ഥിച്ചു.

ആത്മനിര്‍ഭരതനേടുന്നതിനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് വേണ്ടി പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) എന്ന മന്ത്രം പിരിശീലിക്കാനും പ്രധാനമന്ത്രി സിവില്‍ സർവീസ് ട്രെയിനികളോട് നിര്‍ദ്ദേശിച്ചു.

Related Articles

Back to top button